
ഇത് ഒരു ഓർമയാണ്. ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ തിരിച്ചുകിട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരു ജീവിതം.
“ പാതിരാക്കോഴിയുടെ കൂകൽ കേൾക്കുന്ന നേരത്താണ് ഒന്നു തല ചായ്ക്കാനായി എത്തുന്നത്. പതിവാക്കിയ ഒരു കപ്പ്Nescafe കാപ്പിയുടെ കടുപ്പം നുണഞ്ഞു കൊണ്ട് വിദൂരതയിലേക്ക് നോക്കുമ്പോൾ, ദീപാലംകൃതമായ നെടുമ്പാശ്ശേരി International Airport ഇന്റെയും ഭംഗി എന്നെ പലപ്പോഴും വശീകരിക്കാറുണ്ട്. പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന വിമാനങ്ങളെ എണ്ണിയിരിക്കുക ഒരു ദിനചര്യയായി മാറിക്കഴിഞ്ഞു. ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന ചൂടും ജനല്പ്പാളികളിലൂടെ അരിച്ചു കയറി ശരീരം തുളച്ച് കയറുന്ന ഡിസംബർ മാസത്തിലെ തണുപ്പും ഒരു സംഘർഷാവസ്ഥ തന്നെ സൃഷ്ടിച്ചു. ഒരു തരം " dilemma to adjust" അല്ലെങ്കില്‍ ഒരു "ego clash " എന്നതിനെ നിര്‍വചിക്കാം. അത് വക വയ്ക്കാതെ ആ അനുഭവം ഞാന്‍ ആസ്വദിച്ചു കൊണ്ടിരുന്നു. എന്നാല്‍ സംഗീതത്തിലെ ലയനം എന്നോണം കാപ്പിയുടെ ചൂടും പ്രകൃതിയിലെ കുളിര്‍മയും ഒത്തുചേര്‍ന്നു കഴിഞ്ഞു.
എന്തായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചത്? ഓര്‍മയില്ല. അവ്യക്തമായ എന്തൊക്കെയോ കാര്യങ്ങള്‍. നിന്നനില്‍പില്‍ മുന്നിലുണ്ടായിരുന്ന കണ്ണാടിയിലേക്ക് ഞാന്‍ നോക്കി. അല്‍പനേരം എന്റെ പ്രതിഫലനം ഞാന്‍ നോക്കി നിന്നു. ഇടയ്ക്ക് സന്ദേഹപ്പെട്ടു. പിന്നീട് ശാസിച്ചു.... ചോദ്യങ്ങള്‍ ചോദിച്ചു, ഉത്തരങ്ങള്‍ കണ്ടെത്താനെന്നോണം. അവസാനം , "തോല്‍ക്കരുത്" എന്ന് പറഞ്ഞു. മിനിട്ടുകള്‍ മാത്രം നീണ്ട self talkനു ശേഷം സമത്തിന്റെ മാരത്തൺ ഞാന്‍ മനസ്സിലാക്കി. മേശമേലിരുന്നു ചിലയ്ക്കുന്ന ടൈം പീസില്‍ സമയം പുലര്‍ച്ചെ ഒന്നര മണി. ഉറക്കത്തിന്നായി വെറും നാലര മണിക്കൂര്‍ മാത്രം മുന്നില്‍. അഞ്ചു മണിയുടെ rising bell നെ കുറിച്ച് ചിന്തിച്ചപ്പോള്‍ ചൂട് പകരുന്ന കമ്പിളിക്കുള്ളിലേക്ക് ഒതുങ്ങി കുടാന്‍ അധികസമയം വേണ്ടി വന്നില്ല.
അപ്പോഴെല്ലാം ഒരു പശ്ചാത്തല സംഗീതം എന്നോണം land and fly over ചെയ്യുന്ന വിമാനങ്ങളുടെ ഇരമ്പലും മുഴക്കവും, ആലുവ railway station വഴി കടന്നു പോകുന്ന ട്രെയിനുകളുടെ ചൂളം വിളിയും NH ഇല്‍ കുടി ചീറിപായുന്ന വാഹനങ്ങളുടെ കോലാഹലങ്ങളും മനസിനെ അസ്വസ്ഥമാക്കി ആംബുലൻസിന്റെയും ഫയര്‍ എന്ജിന്റെയും ആരവവും മാറി മാറി വന്നുകൊണ്ടിരുന്നു. സംഗീതത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ prelude and interlude പോലെ. chorus ആയി ചീവിടിന്റെയും നായ്ക്കളുടെയും രാത്രി സഞ്ചാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവജാലങ്ങളുടെ ഭാവഭേദങ്ങളും. അതിനൊപ്പം നിലയ്ക്കാത്ത നാദമായി, ഇപ്പോഴും വെള്ളം വീണുകൊണ്ടിരിക്കുന്ന water tank; പിന്നെ ഇടയ്ക്കിടെ തുറന്നടയുന്ന ഗേറ്റും.... Major Chords ഇന്റെയും Minor Chords ഇന്റെയും ഒരു സമ്മിശ്രണം.... തനതായ ശ്രുതിയോടും താളത്തോടും കൂടെ അത് അവതരിക്കപ്പെടുന്നു. A perfect harmony of emotions!! Mozart നെയും Beethovan എന്റെയും സംഗീതപ്രാഗല്ഭ്യത്തെ അനുസ്മരിപ്പിക്കും വിധം...
....കിടക്ക വിരിച്ച് മുറിയിലെ വെട്ടമണച്ചു കിടക്കുമ്പോഴും മനസ്സിന്റെ മുറി ഉണര്‍ന്നു തന്നെയിരുന്നു.... വിശ്രമിക്കാന്‍ ഭാവമില്ലാത്തത് പോലെ. Background music തുടര്‍ന്ന്കൊണ്ടിരിക്കെ ചിന്തിച്ചു, "വിശ്രമിക്കാന്‍ സമയമില്ലാത്ത ലോകം!! ജീവിക്കാന്‍ വേണ്ടി ഓടുന്ന മനുഷ്യര്‍!! What a busy world!! "
പ്രാര്‍ഥനയ്ക്ക് ശേഷം കണ്ണ് തുറന്നപ്പോഴേക്കും പുറത്തു നിന്നും street light ഇന്റെയും നിലാവിന്റെയും വെളിച്ചം അകത്തേക്ക് തള്ളിക്കയറിയിരുന്നു. കണ്ണുകളിലേക്കു ഉറക്കം തട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും.. ഒടുവില്‍ നിലാവില്‍ കുളിച്ചു നില്‍ക്കുന്ന പ്രകൃതിയെ ഞാന്‍ നോക്കി. അപ്പോഴേക്കും ആ അരണ്ട വെളിച്ചത്തില്‍ അവള്‍ തന്റെ നിഴലാട്ടം ആരംഭിച്ചു കഴിഞ്ഞിരുന്നു. ചില രൂപങ്ങള്‍ എന്നെ ഭയപ്പെടുത്തി. ഞാന്‍ കണ്ണുകള്‍ മുറുക്കെ അടച്ചു. എന്നാല്‍ പേടിച്ചു പിന്തിരിഞ്ഞോടാന്‍ മനസ്സിനെ ഞാന്‍ അനുവദിച്ചില്ല. ഞാന്‍ വീണ്ടും പുറത്തേക്കു കണ്ണോടിച്ചു. ആകാശത്തേക്ക് നോക്കിയ എന്നെ വരവേറ്റത് ഒരു നക്ഷത്രം. ഒരേയൊരെണ്ണം!! കുറച്ചു നേരം ഞാന്‍ ആ താരകത്തെ നോക്കി കിടന്നു. അത് കണ്ചിമ്മിയപോലെ.. ഞാന്‍ ഒന്ന്കൂടെ സുക്ഷിച്ചു നോക്കി. ആ കണ്ണുപൊത്തിക്കളി അല്‍പനേരം തുടര്‍ന്നു. ആ സമയം ഞാന്‍ ചിന്തിച്ചു കൂട്ടിയതു എന്നില്‍ നിന്നുള്‍ക്കൊണ്ട് എന്നെ കളിയാക്കി ചിരിച്ചു.
പിന്നീടെപ്പോഴോ ഞാന്‍ വഴുതിവീണു, ആ സുഖകരമായ സ്വപ്നസുന്ദരമായ മയക്കത്തിലേക്കു. സുപ്രഭാതത്തെയും ബാങ്കുവിളിയെയും പള്ളിമണിയെയും കവച്ചു വയ്ക്കുന്ന 5.00 മണിയുടെ Rising Bell ഇല്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു., ചിത്രീകരണം മുടങ്ങിയ ചിത്രം പോലെ. അപ്പോള്‍ നോക്കുമ്പോഴും ആ നക്ഷത്രം അവിടെ നിന്നിരുന്നു.... കണ്ചിമ്മി... പുഞ്ചിരി തൂകി... അപ്പോഴും ആ Background Music play ചെയ്തുകൊണ്ടിരുന്നു. Notes ഇല്‍ അല്പം വ്യതിയാനത്തോടെ...

No comments:
Post a Comment