Copyright

Protected by Copyscape Duplicate Content Protection Tool

Wednesday, August 31, 2011

ഒരു രാത്രി...

 




ഇത് ഒരു ഓർമയാണ്‌. ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ തിരിച്ചുകിട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരു ജീവിതം. 
       
       “ പാതിരാക്കോഴിയുടെ കൂകൽ കേൾക്കുന്ന നേരത്താണ്‌ ഒന്നു തല ചായ്ക്കാനായി എത്തുന്നത്. പതിവാക്കിയ ഒരു കപ്പ്Nescafe കാപ്പിയുടെ കടുപ്പം നുണഞ്ഞു കൊണ്ട് വിദൂരതയിലേക്ക് നോക്കുമ്പോൾ, ദീപാലംകൃതമായ നെടുമ്പാശ്ശേരി International Airport ഇന്റെയും ഭംഗി  എന്നെ പലപ്പോഴും വശീകരിക്കാറുണ്ട്. പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന വിമാനങ്ങളെ എണ്ണിയിരിക്കുക ഒരു ദിനചര്യയായി മാറിക്കഴിഞ്ഞു. ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന ചൂടും ജനല്പ്പാളികളിലൂടെ  അരിച്ചു കയറി ശരീരം തുളച്ച് കയറുന്ന ഡിസംബർ മാസത്തിലെ തണുപ്പും ഒരു സംഘർഷാവസ്ഥ തന്നെ സൃഷ്ടിച്ചു. ഒരു തരം " dilemma to adjust" അല്ലെങ്കില്‍  ഒരു  "ego clash " എന്നതിനെ നിര്‍വചിക്കാം. അത് വക വയ്ക്കാതെ ആ അനുഭവം ഞാന്‍ ആസ്വദിച്ചു കൊണ്ടിരുന്നു. എന്നാല്‍ സംഗീതത്തിലെ ലയനം എന്നോണം കാപ്പിയുടെ ചൂടും പ്രകൃതിയിലെ കുളിര്‍മയും ഒത്തുചേര്‍ന്നു കഴിഞ്ഞു.

     എന്തായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചത്? ഓര്‍മയില്ല. അവ്യക്തമായ എന്തൊക്കെയോ കാര്യങ്ങള്‍. നിന്നനില്‍പില്‍ മുന്നിലുണ്ടായിരുന്ന കണ്ണാടിയിലേക്ക് ഞാന്‍ നോക്കി. അല്‍പനേരം എന്റെ പ്രതിഫലനം ഞാന്‍ നോക്കി  നിന്നു. ഇടയ്ക്ക് സന്ദേഹപ്പെട്ടു. പിന്നീട് ശാസിച്ചു.... ചോദ്യങ്ങള്‍ ചോദിച്ചു, ഉത്തരങ്ങള്‍ കണ്ടെത്താനെന്നോണം. അവസാനം , "തോല്‍ക്കരുത്‌" എന്ന് പറഞ്ഞു. മിനിട്ടുകള്‍ മാത്രം നീണ്ട self talkനു  ശേഷം സമത്തിന്റെ മാരത്തൺ  ഞാന്‍ മനസ്സിലാക്കി. മേശമേലിരുന്നു ചിലയ്ക്കുന്ന ടൈം പീസില്‍ സമയം പുലര്‍ച്ചെ ഒന്നര മണി. ഉറക്കത്തിന്നായി വെറും നാലര മണിക്കൂര്‍ മാത്രം മുന്നില്‍. അഞ്ചു മണിയുടെ  rising bell നെ കുറിച്ച്  ചിന്തിച്ചപ്പോള്‍ ചൂട് പകരുന്ന കമ്പിളിക്കുള്ളിലേക്ക് ഒതുങ്ങി കുടാന്‍  അധികസമയം വേണ്ടി വന്നില്ല. 
             അപ്പോഴെല്ലാം ഒരു പശ്ചാത്തല സംഗീതം എന്നോണം land and fly over ചെയ്യുന്ന  വിമാനങ്ങളുടെ ഇരമ്പലും മുഴക്കവും, ആലുവ railway station  വഴി കടന്നു പോകുന്ന ട്രെയിനുകളുടെ ചൂളം വിളിയും NH ഇല്‍ കു‌ടി ചീറിപായുന്ന  വാഹനങ്ങളുടെ കോലാഹലങ്ങളും മനസിനെ അസ്വസ്ഥമാക്കി ആംബുലൻസിന്റെയും ഫയര്‍ എന്ജിന്റെയും ആരവവും മാറി മാറി വന്നുകൊണ്ടിരുന്നു. സംഗീതത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ prelude and interlude പോലെ. chorus  ആയി ചീവിടിന്റെയും നായ്ക്കളുടെയും രാത്രി സഞ്ചാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവജാലങ്ങളുടെ ഭാവഭേദങ്ങളും. അതിനൊപ്പം നിലയ്ക്കാത്ത നാദമായി, ഇപ്പോഴും വെള്ളം വീണുകൊണ്ടിരിക്കുന്ന water tank;  പിന്നെ ഇടയ്ക്കിടെ തുറന്നടയുന്ന ഗേറ്റും.... Major Chords ഇന്റെയും Minor Chords ഇന്റെയും  ഒരു സമ്മിശ്രണം.... തനതായ ശ്രുതിയോടും താളത്തോടും കൂടെ  അത് അവതരിക്കപ്പെടുന്നു.  A perfect harmony of emotions!! Mozart നെയും   Beethovan എന്റെയും  സംഗീതപ്രാഗല്ഭ്യത്തെ അനുസ്മരിപ്പിക്കും വിധം...


   ....കിടക്ക വിരിച്ച് മുറിയിലെ വെട്ടമണച്ചു  കിടക്കുമ്പോഴും മനസ്സിന്റെ  മുറി ഉണര്‍ന്നു തന്നെയിരുന്നു.... വിശ്രമിക്കാന്‍ ഭാവമില്ലാത്തത് പോലെ. Background music തുടര്‍ന്ന്കൊണ്ടിരിക്കെ  ചിന്തിച്ചു, "വിശ്രമിക്കാന്‍ സമയമില്ലാത്ത ലോകം!! ജീവിക്കാന്‍ വേണ്ടി ഓടുന്ന മനുഷ്യര്‍!! What a busy world!! "  


   പ്രാര്‍ഥനയ്ക്ക് ശേഷം കണ്ണ് തുറന്നപ്പോഴേക്കും  പുറത്തു നിന്നും street light ഇന്റെയും നിലാവിന്റെയും  വെളിച്ചം അകത്തേക്ക് തള്ളിക്കയറിയിരുന്നു. കണ്ണുകളിലേക്കു ഉറക്കം തട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും.. ഒടുവില്‍ നിലാവില്‍ കുളിച്ചു നില്‍ക്കുന്ന പ്രകൃതിയെ ഞാന്‍ നോക്കി. അപ്പോഴേക്കും ആ അരണ്ട വെളിച്ചത്തില്‍ അവള്‍  തന്റെ നിഴലാട്ടം  ആരംഭിച്ചു കഴിഞ്ഞിരുന്നു. ചില രൂപങ്ങള്‍ എന്നെ ഭയപ്പെടുത്തി. ഞാന്‍ കണ്ണുകള്‍ മുറുക്കെ അടച്ചു. എന്നാല്‍ പേടിച്ചു പിന്തിരിഞ്ഞോടാന്‍ മനസ്സിനെ ഞാന്‍ അനുവദിച്ചില്ല. ഞാന്‍ വീണ്ടും പുറത്തേക്കു കണ്ണോടിച്ചു. ആകാശത്തേക്ക് നോക്കിയ എന്നെ വരവേറ്റത് ഒരു നക്ഷത്രം. ഒരേയൊരെണ്ണം!! കുറച്ചു നേരം ഞാന്‍ ആ താരകത്തെ നോക്കി കിടന്നു. അത് കണ്ചിമ്മിയപോലെ.. ഞാന്‍  ഒന്ന്കൂടെ  സുക്ഷിച്ചു നോക്കി. ആ കണ്ണുപൊത്തിക്കളി അല്‍പനേരം തുടര്‍ന്നു. ആ  സമയം ഞാന്‍ ചിന്തിച്ചു കൂട്ടിയതു എന്നില്‍  നിന്നുള്‍ക്കൊണ്ട്‌ എന്നെ കളിയാക്കി ചിരിച്ചു.


       പിന്നീടെപ്പോഴോ ഞാന്‍ വഴുതിവീണു, ആ സുഖകരമായ സ്വപ്നസുന്ദരമായ  മയക്കത്തിലേക്കു. സുപ്രഭാതത്തെയും ബാങ്കുവിളിയെയും   പള്ളിമണിയെയും കവച്ചു വയ്ക്കുന്ന 5.00 മണിയുടെ Rising Bell ഇല്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു., ചിത്രീകരണം മുടങ്ങിയ ചിത്രം പോലെ. അപ്പോള്‍ നോക്കുമ്പോഴും ആ നക്ഷത്രം അവിടെ നിന്നിരുന്നു.... കണ്ചിമ്മി... പുഞ്ചിരി തൂകി... അപ്പോഴും ആ Background Music play ചെയ്തുകൊണ്ടിരുന്നു. Notes ഇല്‍ അല്പം വ്യതിയാനത്തോടെ...






(ഓര്‍മ്മയുടെ ജാലകം തള്ളി തുറക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് UC College, Skinner Hostel ലെ  ആ മുറി... Room No... വെറുമൊരു Room No ഇല്‍ ആ മുറിയുടെ  പ്രാധാന്യം ഒതുക്കിക്കളയാന്‍ പറ്റാത്തത് കൊണ്ടോ എന്തോ... ഓര്‍മ്മിച്ചു വച്ചിട്ടില്ല. എന്നാല്‍, ആ 3 വര്‍ഷ ജീവിതത്തിലെ പ്രധാന ചില ഏടുകള്‍ രചിക്കപ്പെട്ടത്‌ ആ മുറിയില്‍ ജീവിക്കേ ആണെന്ന് പറയാം. അതുകൊണ്ട് തന്നെ  ആ മുറി എനിക്കേറ്റവും പ്രിയപ്പെട്ടതായി തീര്‍ന്നു... മനസിനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഒന്ന്... )

Thursday, August 25, 2011

കാലം തെറ്റി വന്ന കവിത ...


           പ്രണയമായിരുന്നു അവള്‍ക്കും, കാന്‍വാസില്‍ നിന്നും ഒഴുകിയിറങ്ങുന്ന ചായത്തുള്ളികളോട്. അതില്‍ വിരല്‍ തൊട്ട് പുതിയ ചിത്രങ്ങളും ചായക്കൂട്ടുകളും സൃഷ്ടിക്കാന്‍. പിന്നീട്, ജീവിതം നിറചാര്‍ത്തിന്റെ ഒരു വര്‍ണവിസ്മയം ആയപ്പോഴും പക്ഷെ, ആ ഒരു കാന്‍വാസില്‍ മാത്രം അവള്‍ ഒരു ചിത്രം പോലും വരച്ചില്ല. സായംസന്ധ്യില്‍ കടലിനപ്പുറം മറഞ്ഞ സൂര്യനും കൂട്ടിലേക്കു പറന്ന കിളികളും അവിടെ അവളെ ഒറ്റയ്ക്കാക്കുകയായിരുന്നു. അപ്പോള്‍ അവള്‍ വരച്ചു, ആ കാന്‍വാസില്‍, കാത്തിരുന്ന ആ ചിത്രം. പക്ഷെ, മറന്നിരുന്ന ആ ഗാനം അവളിലേക്ക്‌ തിരികെ എത്തിയപ്പോഴേക്കും പാടാന്‍ സ്വരം ബാക്കി ഉണ്ടായിരുന്നില്ല....

Tuesday, November 16, 2010

ഒറ്റമരം...(The Tree At Chek Dam)

“ചുറ്റുമായ്  ഒഴുകുന്ന നീർ തന്റെ മദ്ധ്യേയായ്,
ഏകാകിയായങ്ങ് നിലനിന്നീടേ,
പറക്കുന്ന ദേശാടനക്കിളികൾക്ക് വിശ്രമ-
സ്ഥലമായ് ഒരുങ്ങുന്നു ഇടയ്ക്കിടെ നീ...”




മാഞ്ഞു പോയ ഒരു പ്രണയം ….


"ഒടുവിലായ് പെയ്യുന്ന മഴ തൻ സുഗന്ധത്തിൽ,
അലിഞ്ഞു ഞാൻ പ്രിയമോടെ ചേർന്നിടുമ്പോൾ,
മനസ്സിൽ ഞാൻ കാത്തൊരാ സ്നേഹത്തിൻ പൂമൊട്ടും,
വിടരാതെന്നേക്കുമായ് അവശേഷിപ്പൂ.

മരണത്തിൻ പടിയിലെ പിടയുന്ന മനസ്സിലും,
ആ സ്നേഹത്തിൻ മർമ്മരം ബാക്കി നില്ക്കേ,
പിരിയുവതെങ്ങനെ എന്നേക്കുമായങ്ങ്,
ഇനിയൊരു നാളേക്കായ് കാത്തിടാതെ...

ഒരു വേള മങ്ങിയ കാഴ്ചക്കുമപ്പുറം,
തെളിഞ്ഞതും ഒരു മുഖം മാത്രമന്നും.
മനസ്സിലായ് എന്നെന്നും കാത്തൊരാ സ്നേഹത്തിൻ,
അടരാത്ത നൊമ്പരം തന്നെയതും...

ചുരുട്ടിയെറിഞ്ഞൊരാ കടലാസ് ചുരുളിലായ്,
കുറിച്ചൊരു ആത്മാവിൻ തേങ്ങലായ് നീ,
കാത്തുസൂക്ഷിച്ചിടാൻ താളുകളില്ലിനി,
ഓർമ തൻ ഗ്രന്ഥത്തിൽ ഇനി നിനക്കായ്...

കാത്തൊരാ നിമിഷത്തിൻ ധന്യതയ്ക്കപ്പുറം,
പെയ്ത മഴയുടെ സാന്ത്വനത്തിൽ,
തെളിഞ്ഞൊരാ സ്നേഹത്തിൻ പുതിയ മുഖത്തേക്ക്,
നോക്കുവാൻ ഇന്നും കൊതിച്ചിടുന്നു...

അടർന്നൊരാ സ്നേഹത്തിൻ താളുകളൊന്നിലായ്,
എഴുതി നിൻ നാമം ഞാൻ അന്നൊരിക്കൽ,
മായ്ച്ചു കളഞ്ഞൊരാ സ്വപ്നങ്ങളേതിലോ,
ഓടിക്കളിച്ചൊരു പുഞ്ചിരിയും... "

Thursday, November 11, 2010

ഒരു ചായയുടെ സ്മരണ....


                                   "ഒരിക്കല്‍ പോലും ഗോപ്സിലെ കല്ബെഞ്ചില്‍ ഞാന്‍ ഒറ്റയ്ക്ക് വന്നിരുന്നിട്ടില്ല. എന്നാല്‍, ഇപ്പോള്‍ അതും ഞാന്‍ അനുഭവിച്ചു. പതിയെ വീശുന്ന ശൈത്യകാലസന്ദേശം  വഹിക്കുന്ന ഇളം  കാറ്റില്‍ , മഞ്ഞിന്റെ  മൂടുപടം അണിയാന്‍  ഒരുങ്ങുന്ന  പ്രകൃതിയെ നോക്കി, കാത്തിരിക്കാന്‍ ആരുമില്ലാതെ, ആരെയും കാത്തിരിക്കാന്‍ ഇല്ലാതെ..... മുന്നിലായി  കല്മേശയില്‍    ഒഴിഞ്ഞ രണ്ടു ചായകപ്പുകള്‍.... അവ തമ്മില്‍ സംസാരിക്കുന്നുവോ???  മുന്‍പാരോ പങ്കിട്ട സുന്ദരനിമിഷത്തിന്റെ ബാക്കിപത്രങ്ങള്‍.... അവയെ നോക്കിയപ്പോള്‍ ഓര്‍ത്തുപോയി, ഇങ്ങനെ എത്ര ചായക്കപ്പുകള്‍ ഇവിടെ കുടിച്ചുപേക്ഷിച്ചു പോയിട്ടുണ്ട് !!!!"         

Thursday, October 7, 2010

ജൂൺമഴ….


“ആദ്യം ആ മഴയെ,
ഞാൻ വെറുത്തിരുന്നു.
പുത്തനുടുപ്പും, പുത്തൻ ബാഗും
നനയ്ക്കുമല്ലോ എന്നോർത്ത്.
പിന്നീട്‌ ,ആ മഴയെ,
ഞാൻ ശ്രദ്ധിച്ചു തുടങ്ങി.
ബോറൻ ക്ളാസ്സുകളിൽ നിന്നും
ശ്രദ്ധ തിരിക്കാനുള്ള ഒരുപാധിയായി.
ആ മഴ,എന്റെ പ്രണയമായി.
തീക്കനൽ വീണു പൊള്ളിയ മനസ്സിനെ,
നനുത്ത വിരൽസ്പർശത്താൽ
കുളിരണിയിച്ചപ്പോൾ.
ഇപ്പോൾ, ഞാനറിയുന്നു,
മഴയിൽ സംഗീതമുണ്ട്, സൗഹൃദമുണ്ട്,
പ്രണയമുണ്ട്,എല്ലാമെല്ലാമുണ്ട്....



Wednesday, October 6, 2010

RANDOM- കുഞ്ഞു കവിതകൾ



                              1.മറവി.


                        “നിറഞ്ഞ വിളക്കിന്റെ തിരിയായി എരിഞ്ഞു ഞാൻ,
                          പകർന്ന വെളിച്ചത്തിൽ തളിർത്തൊരു ജീവൻ നീ....,
                          മറവിയിൻ പായലിൽ തെന്നുമ്പോഴെപ്പോഴും,
                          പിറവിയിൻ നൊമ്പരം മറക്കുന്നു മാനവൻ....”



                             2.നീ...
                                 
                           “കണ്ണുകൾ കൊണ്ടു കടലല തീർത്തും,
                             പുഞ്ചിരിയാൽ കുഞ്ഞോളങ്ങൾ നിറച്ചും,
                             നീ എന്നിലേക്ക്‌ ഒഴുകിയപ്പോൾ,
                             നിശ്ശബ്ദയായി ഞാൻ എന്ന യാഥാർത്ഥ്യം പോലും,
                             എന്നിൽ നിന്നും പിൻവ്വാങ്ങുകയായിരുന്നു...”



                              3.മൗനം.
                              
                              “പറയുവാനേറെയുണ്ടെങ്കിൽ അതും മൗനം,
                                പറയുവാനൊന്നുമില്ലെങ്കിൽ അതും മൗനം,
                                മൗനത്തിൻ അർത്ഥത്തെ ചൂഷണം ചെയ്യുവാൻ,
                                മർത്യനായി കാണുന്ന മാർഗ്ഗങ്ങൾ അനവധി....”




                             4.ഓർമ
                                        
                        “പ്രിയമേറും നിമിഷത്തിൻ കരലാളനത്തിൽ ഞാൻ,
                          ഒരുവേള പിന്നിലേക്കോർത്തിടുമ്പോൾ,
                          വദനത്തിൽ വിരിയുന്ന ഒരു പുഞ്ചിരിക്കും,
                          നയനത്തിൽ നിറയുന്ന കണ്ണുനീർത്തുള്ളിക്കും,
                          നഷ്ടസൗഭാഗ്യത്തിൻ നിറമാണോ?
                          അല്ലൊരാ,ബാക്കിയാം സ്നേഹത്തിൻ നൊമ്പരമോ?”