1.മറവി.
“നിറഞ്ഞ വിളക്കിന്റെ തിരിയായി എരിഞ്ഞു ഞാൻ,
“നിറഞ്ഞ വിളക്കിന്റെ തിരിയായി എരിഞ്ഞു ഞാൻ,
പകർന്ന വെളിച്ചത്തിൽ തളിർത്തൊരു ജീവൻ നീ....,
മറവിയിൻ പായലിൽ തെന്നുമ്പോഴെപ്പോഴും,
പിറവിയിൻ നൊമ്പരം മറക്കുന്നു മാനവൻ....”
2.നീ...
“കണ്ണുകൾ കൊണ്ടു കടലല തീർത്തും,
“കണ്ണുകൾ കൊണ്ടു കടലല തീർത്തും,
പുഞ്ചിരിയാൽ കുഞ്ഞോളങ്ങൾ നിറച്ചും,
നീ എന്നിലേക്ക് ഒഴുകിയപ്പോൾ,
നിശ്ശബ്ദയായി ഞാൻ എന്ന യാഥാർത്ഥ്യം പോലും,
എന്നിൽ നിന്നും പിൻവ്വാങ്ങുകയായിരുന്നു...”
3.മൗനം.
“പറയുവാനേറെയുണ്ടെങ്കിൽ അതും മൗനം,
“പറയുവാനേറെയുണ്ടെങ്കിൽ അതും മൗനം,
പറയുവാനൊന്നുമില്ലെങ്കിൽ അതും മൗനം,
മൗനത്തിൻ അർത്ഥത്തെ ചൂഷണം ചെയ്യുവാൻ,
മർത്യനായി കാണുന്ന മാർഗ്ഗങ്ങൾ അനവധി....”
4.ഓർമ
“പ്രിയമേറും നിമിഷത്തിൻ കരലാളനത്തിൽ ഞാൻ,
ഒരുവേള പിന്നിലേക്കോർത്തിടുമ്പോൾ,
വദനത്തിൽ വിരിയുന്ന ഒരു പുഞ്ചിരിക്കും,
നയനത്തിൽ നിറയുന്ന കണ്ണുനീർത്തുള്ളിക്കും,
നഷ്ടസൗഭാഗ്യത്തിൻ നിറമാണോ?
അല്ലൊരാ,ബാക്കിയാം സ്നേഹത്തിൻ നൊമ്പരമോ?”
sms kavithaashakalangal....? :)
ReplyDeleteanganeyum vilikkaam....
ReplyDelete