“ഒരു നിമിഷത്തേക്കുള്ള ജീവിതം
ആതാണു ഞാൻ.
ഓരോ പ്രഭാതത്തിനും കുളിർമ
പകരുവാൻ ജനിക്കുന്നതാണു ഞാൻ.
സൂര്യകിരണങ്ങളെ പ്രണയിച്ചു ഞാൻ,
ഓരോ ദിനവും ഭൂമിയെ ഉണർത്തുന്നു.
പ്രണയാർദ്രമായി ഞാൻ പൊഴിയുമ്പോൾ,
അതാർക്കൊക്കെയോ സുഖമുള്ളൊരോർമ ആകുന്നു.
ആർക്കായി ഞാൻ ജനിക്കുന്നു????
എനിക്കറിയില്ല!!!!!!
ഈ ഭൂമിയിൽ വെറുതേ അലിഞ്ഞു തീരാനോ?
വെറും നീരാവിയായി പറന്നുയരാനോ?
പ്രതീക്ഷകളോടെ ഈ ലോകത്തിലേക്കിറങ്ങുമ്പോൾ,
ഉരുകിത്തീരാനാണു ജനിക്കുന്നതെന്നുള്ള ചിന്ത,
അതെന്നെ തളർത്തുന്നില്ല.
വീണ്ടും ആർക്കൊക്കെയോ വേണ്ടി
ഞാൻ ജനിക്കുന്നു... മരിക്കുന്നു...”
Beautiful lines...:)
ReplyDeleteതപിച്ചു നീരാവിയായ് വിണ്ണിലേക്കുയരേണ്ടാ
ReplyDeleteതറയിലൊരുതരി മണ്ണിന്നു നനവേകാം-ഒ.ഏന്‍.വി
thapikkunna neeraaviyaakunnathu manninte choodu nenjilettiyaanennu manassilaakkan iniyum ethra kaatham thaandenam?...
ReplyDeletemanushyante viddithathe kurichhorthu chirikkunnundaavum aa thulli!!!
atthu nee areyokkeyo uddheshichhu paranja polundallo koothare?...
ReplyDelete