Copyright

Protected by Copyscape Duplicate Content Protection Tool

Monday, October 4, 2010

ഒരു പോസ്റ്റുമോർട്ടം !!

                                        

      ആരു പറഞ്ഞു മൃതശരീരത്തിൽ മാത്രമേ പോസ്റ്റുമോർട്ടം നടത്താൻ പറ്റൂ എന്ന്‌? അത്‌, വ്യർത്ഥമായ ഒരു ധാരണയാണ്‌. തികച്ചും അടിസ്ഥാനരഹിതം. കലാസൃഷ്ടികളിലും “ഒന്നാംതരമായി "പോസ്റ്റുമോർട്ടം  നടത്താം എന്നു തെളിയിക്കപ്പെട്ട ഒരു ആഴ്ചയാണ്‌ കടന്നു പോയത്‌.
          യൂണിവേഴ്സിറ്റിയിലെ  ഓണാഘോഷങ്ങളുടെ ഭാഗമായി, പുതിയതായി ഒരു ബ്ളോഗ്‌ തുടങ്ങുന്നു എന്ന അറിയിപ്പിൽ നിന്നാണ്‌ സംഭവവികാസങ്ങളുടെ തുടക്കം.  എത്രയും പെട്ടെന്ന്‌ ബ്ളോഗ്‌ തുടങ്ങാനുള്ള നെട്ടോട്ടത്തിൽ, ചുമതലപ്പെട്ടവർ  ഞങ്ങളുടെ (ഇവിടുത്തെ ”പേരുകേട്ട“ കവികളുടെയും എഴുത്തുകാരുടെയും!!!)  പിന്നാലെ കൂടി. ഒരു സാഹിത്യസൃഷ്ടിക്കായി.  (ഹൊ!!  എന്തൊരു ജാടയായിരുന്നു അപ്പോൾ??? ? ശ്ശൊ!! ഞങ്ങൾടെ ഒരു കാര്യം!!) ശല്യം സഹിക്കവയ്യാതെ (അത്രയും കെഞ്ചിയതു കണ്ട സഹതാപത്തിൽ ;-P),നാളുകൾക്ക്‌ മുന്നേ എന്റെ സുഹൃത്തിനു വിടപറഞ്ഞുകൊണ്ടെഴുതിയ ”സെന്റിമെന്റൽ/ ഇമോഷനൽ അറ്റാച്മെന്റ്‌“ ഉള്ള കവിത ഞാനെടുത്തു കൊടുത്തു.
         അങ്ങനെ ആ ദിനമെത്തി.ബ്ളോഗ്‌ അവർ ആരംഭിച്ചു. ആദ്യമായി എന്റെ കവിത ഒരു പബ്ളിക്‌ നെറ്റ്‌വർക്കിങ്ങ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടത്‌ നേരിട്ടു കാണാനുള്ള വ്യഗ്രതയിൽ,തിരികെ ഹോസ്റ്റലിൽ എത്തിയ ഞാൻ, ലാപ്ടോപുമായി ഓടി, തൊട്ടടുത്ത ഹോസ്റ്റലിലേക്ക്‌!!! ഒരു എഡിറ്റിങ്ങ്‌ ഒക്കെ കഴിഞ്ഞ എന്റെ കവിത എത്ര സുന്ദരിയായാവും അതിൽ പ്രത്യക്ഷപ്പെട്ടിരിക്കുക എന്ന ആകാംക്ഷയിൽ കവിത തുറന്ന ഞാൻ തകർന്നു പോയി. ഒരു കോസ്മെറ്റിക്‌ സർജറി പ്രതീക്ഷിച്ച എനിക്കു മുന്നിൽ തെളിഞ്ഞു വന്നത്‌,ഒരു പോസ്റ്റുമോർട്ടം കഴിഞ്ഞ കവിത. ആതിലെ ആദ്യ വരി മാത്രം എന്റെ സൃഷ്ടി... ബാക്കി??? ആ കവിതയെ കീറിമുറിച്ചു ആന്തരാവയവങ്ങൾ വെളിയിലെടുത്ത്‌ പരിശോധിച്ച്‌,തിരികെ തുന്നിച്ചേർക്കാൻ മറന്നപോലെ... അപ്പോൾ എനിക്ക്‌ ആ “ ഫോറെൻസിക്‌ വിദഗ്ധരോടു”( എഡിറ്റേഴ്സ്)  തോന്നിയ വികാരത്തിന്‌, ഇന്നും എനിക്കു പേര്‌ കിട്ടിയിട്ടില്ല. ആ നിമിഷം ഞാൻ അവരെ കണ്ടിരുന്നെങ്കിൽ...“ ഹും!! ”
                                        പാലേരിമാണിക്യം “ എന്ന കൃതിയിൽ വായിച്ചിട്ടുണ്ട്‌,”പോസ്റ്റുമോർട്ടം  ഒരു ശസ്ത്രക്രിയയാണ്‌.  അതിൽ രക്ഷപ്പെടുന്നത്‌ ഒരു ജീവൻ അല്ല. ഒരു ജീവൻ നഷ്ടപ്പെടാൻ ഇടയായ സത്യമാണ്‌...“ ഈ കലയിൽ ഇത്ര വലിയ ഒരു ”സത്യാന്വേഷണപരീക്ഷണം“ നടത്താം  എന്ന്‌ മനസ്സിലാക്കി തന്ന ”മാന്യമഹാജനങ്ങളേ, നിങ്ങൾക്ക്‌ വന്ദനം!!“
        പിന്നീട്‌ ,ഞാനറിഞ്ഞു,എന്റെ പല സുഹൃത്തുക്കൾക്കും ഈ അനുഭവം ഉണ്ടായി,എന്ന്‌. എന്റെ വികാരപ്രക്ഷോഭങ്ങൾക്കൊടുവിൽ,അതിനെ ഉയർത്തെഴുന്നേല്പ്പിക്കാനുള്ള ശ്രമമായി. അങ്ങനെ, ആ കവിത പുന:പ്രസിദ്ധീകരിച്ചു. പക്ഷെ,അപ്പോഴേക്കും ആ കവിത അംഗവൈകല്യം സംഭവിച്ചവളായി. പരീക്ഷണശാലയിൽ നിന്നും ഇറങ്ങിയോടിയ എലിയെ പോലെ... (ഇനി ആ കവിതയോടൊ കവിയോടൊ വല്ല വിരോധവുമുണ്ടൊ?)  ഏതായാലും, “രണ്ടാമത്തെ” പുന:പ്രസിദ്ധീകരണത്തിൽ ആ കവിത സ്വന്തം രൂപം പ്രാപിച്ചു. ഭാഗ്യം!!   ഞാനൊരു പാഠവും പഠിച്ചു... അതായതു,“ഇതിനാണു ഉള്ള സൗന്ദര്യം കൊണ്ട്‌ തൃപ്തിപ്പെടണം എന്നു പറയുന്നത്‌... പ്രൊഫഷനലിസം എന്ന കൊസ്മെറ്റിക്സ്‌ വാങ്ങാൻ ഇപ്പോൾ എനിക്ക്‌ പ്രാപ്തിയില്ല..!!!!”
                                                   
                                                    ഒടുവിലായി കേട്ടു,ആ പ്രിയ സുഹൃത്തു “ഈ തൊഴിൽ” ഉപേക്ഷിക്കുകയാണെന്ന്‌. ആദ്ദേഹത്തോടായി ഒരു വാക്ക്‌...“അരുത്‌ സുഹൃത്തേ... ഇനിയുമേറെ കൃതികൾ താങ്കളെ തേടി വരും. ഒരു ”ഫോർസ്ഡ്‌ ഡെത്ത്‌“നു വേണ്ടി....;-P

                                                                                                                                                       

9 comments:

  1. ithu kondaanu njaan parayunnathu----kavitha ezhuthunnathu swayathhinu vendi maathram aayirikkanam ennu......nammal ezhuthunna vikaaram, ezhuthunna samayathhu nammale nayikkunna chethana, ithonnum mattoruvanu ethra vaayichhalum manassilavilla....coz we are all UNIQUE!!!....

    ReplyDelete
  2. well written!! could hav been a bit more 'politically correct', though:)

    ReplyDelete
  3. @kits... wots dat "politically correct" means?
    @puju... kuttaa,unique aayathu kondaanu inganeyum srishtikal udaledukkunnathu. ithinu pinnile history njan naattilethiyittu paranju tharaam....

    ReplyDelete
  4. നന്നായിട്ടുണ്ട്. ഗദ്യം തനിക്ക് കൂടുതല്‍ വഴങ്ങുന്നു.
    കവിതയുടെ link കൊടുത്താല്‍ വായനക്കാര്‍ക്ക്
    സഹായകരമാകും.വാക്കെണ്ണം കുറയുമ്പോള്‍ എഴുത്താഴം കൂടുന്നു.

    ഓരോരുത്തരും എഴുത്തുകാരാണ്‌ പക്ഷേ വായനക്കാരല്ല.
    'ചരിത്രം' എന്നത് പറയുന്നവന്റെ കാഴ്ചയാണ്‌.
    രണ്ട് പേര്‍ വരുന്നിടത്തെല്ലാം രാഷ്ട്രീയം ഉണ്ടെന്ന്
    പറഞ്ഞു വച്ചിട്ടുണ്ട്. അനന്യത സ്വാഭാവികമാണ്‌.
    അതിലഭിരക്കുന്നതും സ്വാഭാവികം തന്നെ, ഒപ്പം അപകടകരവും.
    ആദ്യം കേട്ടകൂവലോടെ ആട്ടം നിര്‍ത്തിമടങ്ങുന്നവര്‍ സ്വയം അറിയാത്തവരാകും.

    ReplyDelete
  5. avasanam paranja karyavumaayi njanum yojikkunnu..

    ReplyDelete
  6. sheriyaa....athu nirthiyirunnenkil aa VMH-il odungumaayirunnu ee kalaakaariyude jeevitham!!

    ReplyDelete
  7. mole..... venda...... athenikku maathramalla baadhakam. ennekkaalum,ningalkkaanu....

    ReplyDelete