Copyright

Protected by Copyscape Duplicate Content Protection Tool

Sunday, October 3, 2010

IDENTITY CRISIS…….

                                                                                                         
                               മറന്നിരുന്ന മരണത്തിന്റെ മുഖം ആ കാറ്റുകളിൽ ഞാൻ വീണ്ടും കാണുകയായിരുന്നു; ഒരു പേടിസ്വപ്നം പോലെ. കണ്മുന്നിൽ അന്നു കണ്ടു മറന്ന അപകടത്തിന്റെ മണവും ആ കാറ്റിൽ തിരികെ പറന്നു വന്നു. മരണത്തിനു മരവിപ്പാണു.തണുപ്പിനും. അതാവും, ഒരുപക്ഷെ, ശൈത്യകാലത്തെയും മരണത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത്‌. മഞ്ഞു പൊഴിയുന്ന ഡിസംബർ മാസത്തിലെ പുലർച്ചെ, ആർദ്രമായി പെയ്ത മഴയിൽ മുന്നോട്ടു നടന്നു നീങ്ങിയപ്പോൾ,  എന്തോ, ശരീരത്തിനും മനസ്സിനും തീരെ ഭാരമില്ലാത്തതുപൊലെ തോന്നി. മുന്നിലെ മൈതാനത്തിലെ ജനക്കൂട്ടം എന്താണെന്നു അറിയാനുള്ള ആകാംക്ഷയാണു എന്നെ യാന്ത്രികമായി  അങ്ങൊട്ടേക്കു നയിച്ചത്‌.
                          കരയുന്ന കുറെ മുഖങ്ങൾ. ഒന്നും തെളിഞ്ഞു കാണുന്നില്ല. മുഖങ്ങൾ പലതും പരിചിതമായി തോന്നി. ഏയ്‌ !! ഇല്ല!! തോന്നലാണു. ഒരു തരം ദേജാവൂ.ആൾക്കൂട്ടത്തെ  മുട്ടിയുരുമി മുന്നോട്ടു നീങ്ങിയിട്ടും അവർ എന്നെ നോക്കുക പോലും ചെയ്യാഞ്ഞതു എന്നെ അത്ഭുതപ്പെടുത്തി.  ഞാൻ അവർക്കു നടുക്കെത്തി.  ഭംഗിയുള്ള പൂക്കളാൽ അലങ്കരിച്ച  ഗ്ളാസ്സ്‌ കൊണ്ടുള്ള ഒരു ശവപേടകം. ആരാണു അതിനുള്ളിൽ? മഴത്തുള്ളികൾ വീണു അതു അവ്യക്തമാകുന്നു. പക്ഷെ, ആ നെഞ്ചത്തു വച്ചിരിക്കുന്ന വയലറ്റ്‌ പുഷ്പങ്ങളുടെയും അയാളുടെ ജീവന്റെ രക്തത്തുള്ളികൾ പോലെ അലങ്കരിച്ചിരിക്കുന്ന ചുവന്ന പനിനീർ പുഷ്പങ്ങളുടെയും സൗന്ദര്യത്തിൽ ഞാൻ ഒരു നിമിഷം നിന്നു. മരിച്ച ശരീരത്തിൽ മരിച്ചുകൊണ്ടിരിക്കുന്ന സുന്ദരമായ പുഷ്പങ്ങൾ!!!  ജോൺ മില്റ്റൺന്റെ ലിസിഡസിൽ  പറയുന്നതു പോലെ,“സുഹൃത്തിന്റെ മരണത്തിനു വിട ചൊല്ലാൻ എത്ര ജീവനുകളെ നശിപ്പിക്കുന്നു!!”. ചുറ്റും മുഴങ്ങി കേൾക്കുന്ന  4 പാർട്ട്സ്‌ ഹാർമണി.എത്ര സുന്ദരമായ വിടപറയൽ!! എന്നാൽ അപ്പോഴെല്ലാം ഞാൻ ചിന്തിച്ചതു, ആ അടച്ചുപൂട്ടിയ ഗ്ളാസ്സ്‌ പേടകത്തിനുള്ളിൽ തണുത്തു മരവിച്ച്‌ അയാൾക്കും ശ്വാസം മുട്ടുന്നുണ്ടാവില്ലെ എന്നാണു. ബാലിശമായ ഓരൊ ചിന്തകൾ!!
                        ചുറ്റും നിറയുന്ന കരച്ചിലിന്റെ അലയടികൾ,ദു:ഖത്തിന്റെ കരിനിഴൽ,അന്ത്യദർശനത്തിനായി വന്നു പോകുന്ന ആളുകൾ,അഭിപ്രായപ്രകടനങ്ങൾ.... എന്റെ മരണശേഷവും ഇങ്ങനൊക്കെ ആവില്ലേ? ആ ഭാവഭേദങ്ങളിൽ, ചിന്തകളിൽ, ആകൃഷ്ടയായി ഞാൻ നിന്നു പോയി. പരിചയത്തിന്റെയും അപരിചിതത്വത്തിന്റെയും ഒരു സമ്മിശ്ര വിളയാട്ടം വീണ്ടും... ആകെയൊരു വിമ്മിഷ്ടം. അസ്വസ്ഥതകൾക്കിടയിൽ ഞാനോർത്തു,എനിക്കും ആ വ്യക്തിയെ അവസാനം ആയി ഒന്നു കാണണ്ടേ?? മെല്ലെ ആ പേടകത്തിനു അരികിൽ ഞാനെത്തി. അതിനു മുകളിൽ വീണു കിടന്ന ജലകണങ്ങളുടെ ആവരണം ഞാൻ മെല്ലെ ഒന്നു തുടച്ചു മാറ്റി. ഉഗ്രശക്തിയുള്ള ഒരു വൈദ്യുത പ്രവാഹം എന്നിലേക്കു കടത്തി വിട്ടതു പോലെ ഞാൻ ഞെട്ടി തിരിഞ്ഞു. എന്റെ പ്രായമുള്ള ഒരു പെൺകുട്ടി. ആവൾക്കു എന്റെ അതേ മുഖം. ഇരട്ടിച്ചു വന്ന അവിശ്വാസത്തിന്റെ തള്ളലിൽ ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. “അതെ!! അതു ഞാൻ ആണു...  എന്റെ ജീവനില്ലാത്ത ശരീരം!!” ചുറ്റും ദു:ഖാർത്തരായ മാതാപിതാക്കൾ,ബന്ധുമിത്രാദികൾ...  എല്ലാവരെയും എനിക്കിപ്പോൾ വ്യക്തമായി കാണാം.  “അപ്പോൾ  ,ഈ ഞാനോ? ആരും എന്നെ കാണുന്നില്ലേ? കേൾക്കുന്നില്ലേ??” ഞാൻ ഉറക്കെ വിളിച്ചു. “ഇല്ല. അപ്പോൾ ഞാൻ? ദേഹമില്ലാത്ത ഒരു ആത്മാവ്‌.” ഒരു പിടയുന്ന വേദന എന്നിലൂടെ കടന്നു പോയി. എന്താണു സംഭവിച്ചത്‌??? പതിയെ യാഥാർത്ഥ്യത്തിന്റെ പച്ചയായ മുഖം എന്നിലേക്ക്‌ തിരികെ വന്നു. മണിക്കൂറുകൾ  മുൻപ്‌ നടന്ന ആ അപകടത്തിൽ ഈ ശരീരത്തിൽ നിന്നും ഞാൻ വേർപെട്ടിരിക്കുന്നു.  ഇന്നീ ലോകത്തു എനിക്കു നിലനില്പ്‌ ഇല്ല. ഇനി മറ്റെങ്ങോ... ഗ്ളാസ്സ്‌ പേടകത്തിനുള്ളിൽ വിറങ്ങലിച്ച്‌ ശ്വാസം മുട്ടുന്ന എന്റെ മൃതശരീരത്തെ അവർ ആലിംഗനം ചെയ്യുന്നു. എന്നാൽ തൊട്ടടുത്തുള്ള തിരിച്ചറിയലിനായ്‌ കൊതിക്കുന്ന എന്റെ ജീവൻ അവർ കാണുന്നില്ല. എനിക്കും ഉറക്കെ ഒന്നു കരയണം എന്നു തോന്നി. തിരികെ എന്റെ ശരീരത്തിലേക്കു കയറണം എന്നു ഞാൻ അതിയായി ആഗ്രഹിച്ചു. പക്ഷെ,ഒന്നു സ്പർശിക്കാൻ പോലും എനിക്കായില്ല. എന്റെ ശരീരമൊ??  കാലം കഴിഞ്ഞു പാമ്പു പൊഴിച്ച് കളഞ്ഞ ഉപയോഗശൂന്യമായ പടം പോലെ!! മ്ളാനതയുടെ മുഖപടം അണിഞ്ഞ പ്രകൃതിക്കു പോലും ഒരു നിമിഷം,എന്റെ അസ്ഥിത്വമില്ലാത്ത അവസ്ഥയെ ഒന്നു നിസ്സഹായയായി നോക്കി കാണാനേ സാധിച്ചുള്ളു.
                              കഴിഞ്ഞു പോയ സമയത്തിന്റെ തേരോട്ടം ഞാൻ അറിഞ്ഞില്ല. മെല്ലെ ആ പേടകം അവർ അവിടെ നിന്നും എടുത്തു നീങ്ങി. നിശ്ചലയായി ഞാൻ അതു നോക്കി നിന്നു.ഈ കരച്ചിലിന്റെയും വിടപറയലിന്റെയും ഒടുവിൽ ഞാൻ എത്രകാലം ഈ ഹൃദയങ്ങളിൽ ജീവിക്കും?? ഈ മരണം ഞാൻ എന്ന ഓർമയുടെ മെല്ലെയുള്ള മാഞ്ഞുപോകൽ കൂടിയല്ലേ?  എന്റെ നടക്കാതെ പോയ സ്വപ്നങ്ങൾ അല്ലെ, ആ കല്ലറയ്ക്കുള്ളിൽ ഉറങ്ങാൻ പൊകുന്നത്‌. പാടാതെ ഞാൻ ബാക്കിവച്ച ഗാനങ്ങൾ അല്ലെ, ആ കൽതുറുങ്കിൽ അടയ്ക്കപ്പെടാൻ പോകുന്നത്‌?  ഇപ്പോൾ  ഇതിൽ ആരാണു “ഞാൻ” എന്ന വ്യക്തി? ആ ശരീരമോ? അതോ ഈ ആത്മാവോ??? അപ്പോൾ എനിക്കു തോന്നി..... “ഞാൻ മരിക്കുകയാണെന്നു.....”
                                മുന്നിലായി അപ്പോൾ തെളിഞ്ഞു കണ്ടത്‌, ഒരു ചിലന്തിവല. സന്തോഷത്തോടെ ഇരയ്ക്കു നേരെ ഓടിയടുക്കുന്ന ചിലന്തി... മരണത്തിന്റെ പിടിയിലകപ്പെട്ട മറ്റൊരു ജീവൻ...
                          
           “  Wafting across the minds,
               Is your unheard music…..
               Resting under the marble plaque, 
               Are your unborn dreams…."     
 (Quote from an obituary published in a newspaper, Anonymous) 


                                                                               

4 comments:

  1. WOW is all I can say... Splendid work da alavalathee... Iniyum kure kidilan works pratheekshikkunnathil thettillalo?:) Take care of your pregnant pen- sradhichone...:)all d very best da!!

    ReplyDelete
  2. kidilan works aannoonnu enikkariyilla,but works pratheekshikkaam.... ;-)n pregnant-pen.... dat'll b safe.... ;)

    ReplyDelete
  3. Iys difficult to read these small white font in the dark background. It might be better if you make the font a little bigger

    ReplyDelete